ബോളിവുഡ് നടി കങ്കണ രണാവത്തിന് കോവിഡ് സ്ഥിരീകരിച്ചു.ഫേസ്ബുക്ക് പോസ്റ്റിലൂടെ താരം തന്നെയാണ് രോഗബാധിതയായ വിവരം പങ്ക് വച്ചത്.
രണ്ടു ദിവസമായി ക്ഷീണം അനുഭവപ്പെട്ടുവെന്നും ഹിമാചലിലേക്ക് പോകുന്നതിന് മുൻപ് നടത്തിയ ടെസ്റ്റിൽ കോവിഡ് പോസിറ്റീവ് ആകുകയായിരുന്നുവെന്നും താരം അറിയിച്ചു.
കഴിഞ്ഞ രണ്ടു ദിവസങ്ങളായി ക്ഷീണവും കണ്ണിൽ പുകച്ചിൽ ഉണ്ടെന്നും താരം. ഹിമാചലിലേക്ക് പോകുന്നതിന് മുൻപ് നടത്തിയ ടെസ്റ്റിൽ കോവിഡ് പോസിറ്റീവായി. താൻ ഇപ്പോൾ ക്വാറന്റീനിലാണ്.
വൈറസ് തന്റെ ശരീരത്തിൽ പാർട്ടി നടത്തുകയാണ്.അതിനെ ഇല്ലാതാക്കും. ഒരു ശക്തിയെയും നിങ്ങളെ കീഴടക്കാൻ അനുവദിക്കരുതെന്നും താരം പറഞ്ഞു.
















