തിരുവനന്തപുരം; സംസ്ഥാനത്ത് കോവിഡ് അതിരൂക്ഷമാകുന്ന സാഹചര്യത്തിൽ വീടിന് അകത്തും ശ്രദ്ധ പുലർത്തണമെന്ന് മുന്നറിയിപ്പ്. ഇന്നത്തെ സ്ഥിതിയിൽ വീടിനകത്തു രോഗപകർച്ച ഉണ്ടാകാൻ സാധ്യത കൂടുതലാണെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ പറഞ്ഞു .
വെളിയിൽ പോയി വരുന്നവരിൽ നിന്നും അയല്പക്കകാരിൽ നിന്നും രോഗം വരാൻ സാധ്യത കൂടുതലാണ്. വീടിനുള്ളിൽ പൊതുയിടങ്ങൾ കുറയ്ക്കണം. ഭക്ഷണം കഴിക്കൽ,ടി വി കാണൽ,പ്രാർഥന എന്നിവ പ്രേത്യേക മുറിയിൽ ആക്കുന്നതാണ് നല്ലത്.
അയാൾ വീട്ടുകാരുമായി ഇടപെടുമ്പോൾ മാസ്ക് ധരിക്കണം. പുറത്ത് പോയി വരുന്ന മുതിർന്നവർ കുട്ടികളുമായി അടുത്ത ഇടപഴകുന്നത് ഒഴിവാക്കണം . വീട്ടിൽ വായു സഞ്ചാരം ഉറപ്പാക്കാൻ ജനലുകൾ തുറന്നിടണം.
















