കൊച്ചി: ആവശ്യമരുന്നുകൾക്ക് ബുദ്ധിമുട്ടുന്നവർക്ക് സഹായമാകാൻ ഹൈവേ പോലീസ്. 112 -ൽ വിളിച്ച് സഹായം ആവശ്യപ്പെട്ടാൽ ഹൈവേ പോലീസ് നേരിട്ട് വീടുകളിൽ മരുന്ന് എത്തിക്കും. മരുന്നിന്റെ വിവരങ്ങൾ വാട്സാപ്പ് ചെയ്താൽ മതി. ഗ്രാമപ്രദേശങ്ങളിലും പോലീസ് മരുന്ന് എത്തിക്കും.
വീടുകളിൽ ഒറ്റയ്ക്ക് കഴിയുന്ന പ്രായമായവർക്ക് ഇത് സഹായകരമാകും. അതേ സമയം സംസ്ഥാനത്തെ 9 ദിവസത്തെ ലോക്ക് ഡൗൺ ഇന്ന് മുതൽ നിലവിൽ വന്നു. അവശ്യ സർവീസുകൾക്ക് മാത്രമാണ് അനുമതി.
പൊതുഗതാഗതം ഉണ്ടാകില്ല.എല്ലാ തരത്തിലുള്ള കൂടി ചേരലുകൾക്കും വിലക്കുണ്ട്. അവശ്യ സാധനങ്ങൾ വിൽക്കുന്ന കടകൾ തുറന്ന് പ്രവർത്തിക്കും. രാവിലെ 6 മുതൽ 7.30 വരെയാണിത്.അന്തർ ജില്ലാ യാത്രകൾ ഒഴിവാക്കാൻ കഴിയാത്തവർ പേരും മറ്റ് വിവരവും എഴുതിയ സത്യവാങ്മൂലം കയ്യിൽ കരുതണം.
















