തിരുവനന്തപുരം: ലോക്ക് ഡൗൺ നിലവിൽ വന്നതോടെ അതാവശ്യ കാര്യങ്ങൾക്ക് പുറത്തിറങ്ങാൻ പോലീസ് പാസ് വേണം.പാസിന് അപേഷിക്കാനുള്ള ഓൺലൈൻ സംവിധാനം ശനിയാഴ്ച്ച നിലവിൽ വരും. അതു വരെ സ്വയം തയ്യാറക്കിയ സാക്ഷ്യപത്രം കയ്യിൽ കരുതി വേണം യാത്ര ചെയ്യാൻ.
അവശ്യ സർവീസ് വിഭാഗത്തിൽ പെട്ടവർക്ക് യാത്ര ചെയ്യാൻ അവരുടെ തിരിച്ചറിയൽ കാർഡ് കയ്യിൽ കരുതിയാൽ മതിയാകും. ഇവർക്ക് പോലീസിന്റെ പാസിന്റെ ആവശ്യമില്ല.
















