ഭയം കാരണം വാക്‌സിനേഷൻ വേണ്ടെന്ന് വെയ്ക്കുന്ന ജനങ്ങളുടെ എണ്ണം കേരളത്തിൽ കൂടി വരികയാണ്. രോഗത്തെക്കാൾ മരുന്നിനെ പേടിക്കുന്നവരാണ് ഭൂരിഭാഗവും.
1970 കളിലാണ് രാജ്യത്ത് പൂർണമായൊരു വാക്‌സിനേഷൻ നടന്നത്. കോളറയെ തുടച്ചു നീക്കുന്നതിനുള്ള വാക്‌സിനേഷൻ 3 വര്ഷത്തിലേറെ നീണ്ടു നിന്നു. അന്നും വാക്‌സിനേഷനിൽ നിന്ന് ജനങ്ങൾ മാറിനിൽക്കാനാണ് ശ്രെമിച്ചിരുന്നത്. ശക്തമായ ബോധവത്കരണം നടത്തിയാണ് ആരോഗ്യ പ്രവർത്തകർ ജനങ്ങളെ വാക്‌സിനേഷന് വിധേയരാക്കിയത്.
50 വര്ഷത്തിനു ശേഷം മഹാമാരിയെ നേരിടാനുള്ള വാക്‌സിനേഷനു വിമുഖത കാണിക്കുന്ന കേരളത്തിലെ ജനങ്ങളെ ബോധവത്കരിക്കുന്നതിനും മുഴുവൻ ആളുകളെയും വാക്‌സിനേഷന് വിധേയമാക്കാനുള്ള നടപടികളും സ്വീകരിക്കണം.

















