ന്യൂഡൽഹി: കേരളത്തിൽ എൽ ഡി എഫിന്റെ തിരഞ്ഞെടുപ്പ് ജയം പിണറായി വിജയൻറെ മാത്രം നേട്ടമായി ചുരുക്കാൻ ഒരു വിഭാഗം ശ്രമിക്കുകയാണെന്ന് സി പി എം മുഖപത്രമായ പീപ്പിൾസ് ഡെമോക്രസി.
സർക്കാരിനും പാർട്ടിക്കും മേലെ ഒരാൾ ആധിപത്യം നേടുകയായാണെന്ന് വരുത്തി തീർക്കാനാണ് അവരുടെ ശ്രമമെന്ന് പീപ്പിൾസ് ഡെമോക്രസി അവരുടെ പുതിയ ലക്കം എഡിറ്റോറിയലിൽ പറയുന്നു.
നയരൂപീകരണത്തിന് രാഷ്ട്രീയ മാർഗനിദേശങ്ങൾ നൽകുന്നതിൽ മുഖ്യമന്ത്രി പിണറായി വിജയൻ പുതിയൊരു രീതിയുണ്ടാക്കി എന്നത് സത്യമാണ്.നയങ്ങൾ നടപ്പാക്കാൻ അദ്ദേഹം മിടുക്കൻ ആയിരിന്നുവെന്നും എഡിറ്റോറിയലിൽ പറയുന്നു.
















