2019-ലാണ് റിവോള്‍ട്ട് ഇന്റലികോര്‍പ് പ്രൈവറ്റ് ലിമിറ്റഡ് ഇലക്ട്രിക് മോട്ടോര്‍സൈക്കിള്‍ ശ്രേണിയിലേക്ക് RV300, RV400 എന്നിങ്ങനെ രണ്ട് മോഡലുകളെ അവതരിപ്പിച്ചിരിക്കുകയാണ്. ഇപ്പോൾ രണ്ട് മോഡലുകളുടെയും ബുക്കിംഗ് താത്ക്കാലികമായി നിര്‍ത്തിയതായിട്ടാണ് റിപോർട്ടുകൾ പറയുന്നത്. ഉയര്‍ന്ന ഡിമാന്‍ഡ് കണക്കിലെടുത്താണ് ബുക്കിംഗ് എടുക്കുന്നത് നിലവിൽ നിര്‍ത്തിവെച്ചിരിക്കുന്നത്. മുൻപ് എടുത്ത ഓര്‍ഡറുകള്‍ വിതരണം ചെയ്തു കഴിഞ്ഞാല്‍ കമ്പനി വീണ്ടും ബുക്കിംഗ് സ്വീകരിക്കുമെന്നും അറിയിച്ചു.
ഹരിയാനയിലെ മനേസറിലും ഡല്‍ഹി, പുനെ, ചെന്നൈ, ഹൈദരാബാദ്, അഹമ്മദാബാദ് എന്നിവിടങ്ങളിലും റിവോള്‍ട്ടിന്റെ ഉത്പാദനം ആരംഭിച്ചു.RV300, RV400 എന്നീ രണ്ട് ഇലക്ട്രിക് ബൈക്കുകളാണ് കമ്പനി നിര്‍മ്മിക്കുന്നത്. ഇവ രണ്ടും സിംഗിള്‍ ചാര്‍ജില്‍ 150 കിലോമീറ്റര്‍ ദൂരവും മണിക്കൂറില്‍ 100 കിലോമീറ്റര്‍ വേഗതയും വാഗ്ദാനം ചെയ്യുന്നു. 4 മണിക്കൂര്‍ ബാറ്ററി ചാര്‍ജിംഗ് സമയവും വാഗ്ദാനം ചെയ്യുന്നു. 3.24 കിലോവാട്ട്‌സ് ബാറ്ററിയില്‍ 1,50,000 കിലോമീറ്റര്‍ വാറന്റി കമ്പനി വാഗ്ദാനം ചെയ്യുന്നു. ഇത് രാജ്യത്തെ മറ്റേതൊരു ഇരുചക്ര വാഹന ഇലക്ട്രിക് വാഹന നിര്‍മ്മാതാക്കള്‍ വാഗ്ദാനം ചെയ്യുന്നതിലും ഏറ്റവും ഉയര്‍ന്ന വാറന്റി ഓഫറാണ്.
ഇന്ത്യയിലുടനീളമുള്ള 35 നഗരങ്ങളിലേക്ക് വിതരണക്കാരെയും സേവന ശൃംഖലയെയും വ്യാപിപ്പിക്കുമെന്ന് അടുത്തിടെ കമ്പനി അറിയിച്ചിരുന്നു. ഇന്ത്യയിലുടനീളം വ്യാപിപ്പിക്കുന്നതിനൊപ്പം മറ്റ് ദക്ഷിണേഷ്യന്‍ വിപണികളിലും വില്‍പ്പന ആരംഭിക്കാനും കമ്പനി പദ്ധതിയിടുന്നു.തുടക്കത്തില്‍ പുനെ, ഡല്‍ഹി നഗരങ്ങളില്‍ മാത്രമായിരുന്നു മോഡലുകളുടെ വില്‍പ്പന.