കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ എത്തേണ്ട കരുതലും ശ്രദ്ധയും മറ്റും ടി 20 ലോകകപ്പിന് വേദിയാകുന്നതിലൂടെ ഇല്ലാതാവുമെങ്കിൽ ലോകകപ്പിന്റെ വേദി മാറ്റണമെന്ന് ഓസീസ് പേസർ പാറ്റ് കമ്മിൻസ്.
ഇന്ത്യയിൽ വച്ച ലോകകപ്പ് നടത്തുന്നത് സുരക്ഷിതമല്ലെങ്കിൽ വേദി മാറ്റണം. എന്നാൽ ഇനിയും ആറു മാസം ലോകകപ്പിനായി ബാക്കിയുണ്ടെന്നും അദ്ദേഹം പറഞ്ഞു.ടി 20 ലോകകപ്പ് യു എ ഇയിൽ നടത്താമെന്നും അദ്ദേഹം പറഞ്ഞു.
കഴിഞ്ഞ വര്ഷം ദുബായിൽ നടന്ന ഐ പി എൽ മികച്ചതായിരുന്നു. എന്നാൽ എല്ലാവരും ഇന്ത്യ വേദി ആയിരുന്നെങ്കിൽ കൊള്ളാമെന്ന് പറഞ്ഞു. അതിനാൽ രണ്ട് വശവും നോക്കേണ്ടതുണ്ട്.
















