ബത്തേരി: ബത്തേരിയിൽ സ്ഫോടക വസ്തുക്കൾ പൊട്ടിത്തെറിച്ച് മരണം മൂന്നായി. ജലീൽ-സുൽഫിത്ത് ദമ്പതികളുടെ മകൻ ഫെബിൻ ഫിറോസും (13 ) ചികിത്സയിലിരിക്കെ മരിച്ചു. പൊട്ടിത്തെറിയിൽ പരിക്കേറ്റ രണ്ട് കുട്ടികൾ കഴിഞ്ഞ മാസം മരിച്ചിരുന്നു.
ഫെബിൻ ഫിറോസ് ഇന്ന് രാവിലെ കോഴിക്കോട് മെഡിക്കൽ കോളേജിലാണ് മരിച്ചത്. ബത്തേരി കുപ്പാടി കറക്കണ്ടിക്ക് സമീപം ആളൊഴിഞ്ഞ വീട്ടിൽ 22 -നു ആയിരുന്നു സംഭവം. ആളൊഴിഞ്ഞ ഷെഡിനുളിൽ കുട്ടികൾ കളിക്കുന്നതിന് ഇടയിൽ സ്ഫോടനം ഉണ്ടാവുകയായിരുന്നു.
















