മലയാളത്തിന്റെ മഹാനടൻ മമ്മൂട്ടിയുടേയും സുൽഫത്തിന്റെയും വിവാഹ വാർഷികമായിരുന്നു ഇന്നലെ.നിരവധി പേരാണ് ഇവർക്ക് ആശംസകളുമായി രംഗത്ത് എത്തിയത്. മകൻ ദുൽക്കർ സൽമാനും വാപ്പയ്ക്കും ഉമ്മയ്ക്കും വിവാഹ വാർഷിക ആശംസകൾ നേർന്നു. ഭാവിയിൽ ഞങ്ങൾ എന്താകണമെന്ന് ആഗ്രഹിക്കുന്നുവോ അതാണ് നിങ്ങൾ ഇപ്പോളെന്ന് ദുൽക്കർ കുറിച്ചു.
‘ഉമ്മയ്ക്കും ഉപ്പയ്ക്കും വിവാഹ വാർഷിക ആശംസകൾ.ഇത് കഴിഞ്ഞ വർഷത്തെ ചിത്രം പോലെയുണ്ട്.ഞങ്ങളൊക്കെ ഭാവിയിൽ എന്താകണമെന്ന് ആഗ്രഹിക്കുന്നുവോ അതാണ് നിങ്ങൾ ഇപ്പോൾ’ ദുൽക്കർ കുറിച്ചു.പോസ്റ്റിന് താഴെ നിരവധി താരങ്ങളാണ് ഇരുവർക്കും വിവാഹ വാർഷിക ആശംസകൾ നേർന്നത്.
















