കൊച്ചി: ജില്ലയിൽ കോവിഡ് വ്യാപനം രൂക്ഷമായതോടെ ഇന്ന് രാത്രി എറണാകുളം ജില്ലയുടെ അതിർത്തി അടയ്ക്കുമെന്ന് ആലുവ റൂറൽ എസ് പി കാർത്തിക്. കണ്ടൈൻമെൻറ് സോണുകളിൽ കടുത്ത നിയന്ത്രണമുണ്ടാകും. നിയന്ത്രണങ്ങളിൽ വിട്ടുവീഴ്ച്ചയുണ്ടാകില്ല.അനാവശ്യകാര്യങ്ങൾക്ക് പുറത്തിറങ്ങിയാൽ കർശന നടപടിയുണ്ടാകും.
അവശ്യ വസ്തുക്കൾ വിൽക്കുന്ന കടയിലേക്ക് ആളുകൾ കൂട്ടത്തോടെ എത്തരുതെന്നും നിർദേശം.സംസ്ഥാനത്ത് ഏറ്റവും അധികം രോഗികൾ ഉള്ള ജില്ലയാണ് എറണാകുളം.ഇന്നലെ ആറായിരത്തിലധികം കേസുകൾ ജില്ലയിൽ റിപ്പോർട്ട് ചെയ്തു.
















