റിയോ: ബ്രസീലിൽ റിയോ ഡി ജനേരിയോയിൽ ഉണ്ടായ വെടിവെയ്‌പ്പിൽ 25 പേർ മരിച്ചു. പോലീസും ലഹരിമരുന്ന് സംഘവുമായി നടന്ന വെടി വയ്പിലാണ് 25 മരണം സ്ഥിരീകരിച്ചത്. മരിച്ചവരിൽ ഒരു പോലീസുകാരനും ഉൾപ്പെടുന്നു. മെട്രോ ട്രയിനിലെ രണ്ട് യാത്രക്കാർക്ക് വെടിയേറ്റുവെങ്കിലും,ഇവർ രക്ഷപെട്ടു.
വ്യാഴാഴ്ച്ച രാവിലെയാണ് വെടി വെയ്പ്പ് നടന്നത്. ഫവേലയിൽ ലഹരി മാഫിയ കുട്ടികളെ ഉപയോഗപ്പെടുത്തി ലഹരി വില്പന നടത്തുന്നു എന്ന വിവരത്തെ തുടർന്ന് പോലീസ് പരിശോധന നടത്തുന്നതിന് ഇടയിലാണ് വെടി വെയ്പ്പ് ഉണ്ടായത്.
















