നടി ആൻഡ്രിയ ജെർമിയയ്ക്ക് കോവിഡ് സ്ഥിരീകരിച്ചു. രോഗബാധിതയായ വിവരം താരം തന്നെയാണ് അറിയിച്ചത്. കഴിഞ്ഞ ആഴ്ച്ചയാണ് താരം കോവിഡ് പോസിറ്റീവാകുന്നത്. താനിപ്പോൾ ഹോം ക്വാറന്റീനിലാണെന്നും സുഖം പ്രാപിച്ചുവരുകയാണെന്നും താരം പറഞ്ഞു. പാട്ട് പാടുന്ന വീഡിയോയ്ക്ക് ഒപ്പമായിരുന്നു പോസ്റ്റ്.
‘കഴിഞ്ഞയാഴ്ച്ച കോവിഡ് പോസിറ്റീവായി.എന്നെ പരിചരിച്ച് നഴ്‌സുമാർക്കും കുടുംബങ്ങൾക്കും നന്ദി.ഇപ്പോഴും ക്വാറന്റീനിലാണ്. സോഷ്യൽ മീഡിയയിൽ നിന്നും രോഗബാധ മൂലം ഒരു ബ്രേക്ക് എടുത്തു. മാത്രവുമല്ല രാജ്യം ഇപ്പോൾ കടന്ന് പോകുന്ന സാഹചര്യത്തിൽ എന്ത് പറയണമെന്ന് അറിയില്ല. ഞാൻ എന്റെ ഹൃദയത്തിൽ നിന്നും പാടുന്നു’താരം കുറിച്ചു.
















