തിരുവനതപുരം: സംസ്ഥാനത്ത് സമ്പൂർണ ലോക്ക് ഡൗൺ പ്രഖ്യാപിച്ചതിന് പിന്നാലെ 15 ട്രെയിൻ സർവീസുകൾ നിർത്തിവച്ചു. കണ്ണൂർ ജനശതാബ്ധി,വഞ്ചിനാട്,പാലരുവി, ഏറനാട്,അന്ത്യോദയ ഉൾപ്പെടെയുള്ള സർവീസുകളാണ് മെയ് 31 വരെ നിർത്തിയത്.
എന്നാൽ ലോക്ക് ഡൗണിന്റെ ഭാഗമായിട്ടാണ് സർവീസ് നിർത്തുന്നത് എന്ന് അധികൃതർ പറഞ്ഞു.സെമി ലോക്ക് ഡൗണും മറ്റ് നിയന്ത്രണങ്ങൾ മൂലവും ആളുകൾ കുറവാണ്. തുടർന്ന് നഷ്ടവും സഹിച്ച സർവീസ് നടത്തേണ്ടെന്ന് തീരുമാനം എടുക്കുകയായിരുന്നു.
എന്നാൽ മലബാർ ഉൾപ്പെടെ യാത്രക്കാർ കൂടുതൽ കയറുന്ന ട്രെയിൻ സർവീസുകൾ ഉപേക്ഷിച്ചിട്ടില്ലെന്നും റെയിൽവേ അറിയിച്ചു.
















