സൗത്ത് കൊറിയന്‍ വീഡിയോ ഗെയിം ഡെവലപ്പറായ ക്രാഫ്റ്റണ്‍ ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ എന്ന വീഡിയോ ഗെയിം പുറത്തിറക്കി. ക്രാഫ്റ്റണ്‍ വികസിപ്പിച്ചിരിക്കുന്ന ഗെയിം ലോകനിലവാരത്തിലുള്ള ട്രിപ്പിള്‍ എ മള്‍ട്ടിപ്ലെയര്‍ ഗെയിമിംഗ് അനുഭവം മൊബൈലില്‍ സാധ്യമാക്കുന്നു. ഔട്ട്ഫുട്ട്സ്, ഫീച്ചേഴ്സ് പോലുള്ള സവിശേഷമായ ഇന്‍-ഗെയിം ഇവന്റുകളുമായി എത്തുന്ന ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യയില്‍ ടൂര്‍ണ്ണമെന്റുകളും ലീഗുകളും ഉള്‍ക്കൊള്ളുന്ന എസ്പോര്‍ട്ട്സ് എക്കോസിസ്റ്റവുമുണ്ട്. മൊബൈല്‍ ഡിവൈസുകളില്‍ ഫ്രീ-ടു-പ്ലേ അനുഭവമായാണ് ഗെയിം അവതരിപ്പിക്കുന്നത്.
ബാറ്റില്‍ റോയല്‍ അനുഭവം സമ്മാനിക്കുന്ന ബാറ്റില്‍ഗ്രൗണ്ട്സ് മൊബൈല്‍ ഇന്ത്യ പുറത്തിറങ്ങുന്നതിനു മുന്‍പായി മുന്‍കൂര്‍ രജിസ്ട്രേഷനുള്ള കാലാവധിയുണ്ടാകും. ഇന്ത്യയില്‍ മാത്രമാണ് ഗെയിം ലഭ്യമാകുക. പങ്കാളികളുമായി സഹകരിച്ച് എസ്പോര്‍ട്ട്സ് എക്കോസിസ്റ്റം വികസിപ്പിക്കുന്നതിനോടൊപ്പം നിരന്തരമായി ഇന്‍-ഗെയിം കണ്ടന്റും ക്രാഫ്റ്റണ്‍ ലഭ്യമാക്കും. തുടക്കത്തില്‍ ഇന്ത്യക്ക് മാത്രമായുള്ള ഇന്‍-ഗെയിം ഇവന്റുകളായിരിക്കും ഉണ്ടാകുക. ഇത് പിന്നീട് പ്രഖ്യാപിക്കും.
സ്വകാര്യതയ്ക്കും ഡേറ്റ സുരക്ഷയ്ക്കും മുന്‍ഗണന നല്‍കിക്കൊണ്ട്, പങ്കാളികളുമായി സഹകരിച്ച് ഡേറ്റയുടെ സുരക്ഷയും സംരക്ഷണവും ഓരോ ഘട്ടത്തിലും ക്രാഫ്റ്റണ്‍ ഉറപ്പാക്കും. ഇതുവഴി സ്വാകാര്യതയുമായി ബന്ധപ്പെട്ട അവകാശങ്ങള്‍ സംരക്ഷിക്കുകയും ഡേറ്റ ശേഖരണവും സംഭരണവും ഇന്ത്യയിലെ നിയമങ്ങള്‍ക്ക് വിധേയമായിട്ടായിരിക്കും കളിക്കാര്‍ക്ക് ലഭ്യമാകുക.
മുന്പത്തേക്കാളേറെ ഈ കാലഘട്ടത്തില്‍ നിങ്ങളുടെ ആരോഗ്യവും സുരക്ഷയും വളരെ പ്രധാനമാണെന്ന് കമ്പനി വിശ്വസിക്കുന്നു. എല്ലാ സൂപ്പര്‍ കളിക്കാരും സുരക്ഷിതമായിരിക്കാനും വീടുകളില്‍ തന്നെ കഴിയാനും മാസ്ക് ധരിക്കാനും കമ്പനി അഭ്യര്‍ഥിക്കുന്നു.















