ബ്രസീലിലെ പ്രൈമറി സ്‌കൂളില്‍ നടന്ന ആക്രമണത്തില്‍ മൂന്ന് കുട്ടികളും രണ്ട് അദ്ധ്യാപകരും മരിച്ചതായി റിപ്പോര്‍ട്ട്. 18 വയസുള്ള ഒരു യുവാവ് മൂര്‍ച്ചയുള്ള ആയുധം ഉപയോഗിച്ച് കുട്ടികളെ ആക്രമിക്കുകയായിരുന്നു എന്നാണ് ദൃക്സാക്ഷികള്‍ പറയുന്നത്. സൈദദാസ് നഗരത്തിലെ അക്വാരെല്ല പ്രൈമറി സ്‌കൂളിലാണ് ആക്രമണമുണ്ടായത്. സൈനിക പൊലീസ് വക്താവ് മേജര്‍ റാഫേല്‍ അന്റോണിയോ ഡാ സില്‍വ ആക്രമണം ഔദ്യോഗികമായി സ്ഥിരീകരിച്ചു.
ആക്രമണത്തില്‍ നിന്ന് രക്ഷനേടാന്‍ സ്‌കൂളിലെ കുട്ടികളെ മറ്റൊരു മുറിയില്‍ ഒളിപ്പിച്ച് വാതില്‍ അടയ്ക്കുയായിരുന്നുവെന്നും ഒരു ദൃക്സാക്ഷി പറഞ്ഞു. പൊലീസ് വകുപ്പില്‍ നിന്ന് മരണം സംബന്ധിച്ച് ഔദ്യോഗിക പ്രസ്താവനകള്‍ ഉണ്ടായിട്ടില്ല. എന്നാല്‍ സംഭവത്തില്‍ മൂന്ന് കുട്ടികളും രണ്ട് അദ്ധ്യാപകരും കൊല്ലപ്പെട്ടതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.
കൊല്ലപ്പെട്ട കുട്ടികള്‍ രണ്ട് വയസ്സിന് താഴെയുള്ളവരാണ്. സംഭവത്തില്‍ സംസ്ഥാന ഗവര്‍ണര്‍ ഡാനിയേല റെയിന്‍ മൂന്ന് ദിവസത്തെ ഔദ്യോഗിക ദു:ഖാചരണം പ്രഖ്യാപിച്ചു.
















