നിയമസഭ തിരഞെടുപ്പിലെ പരാജയത്തിന് പിന്നാലെ തൃശൂർകാർക്ക് നന്ദി അറിയിച്ച് എത്തിയിരിക്കുകയാണ് നടനും എംപിയുമായ സുരേഷ് ഗോപി.
പരാജയപ്പെട്ടെങ്കിലും തൃശ്ശൂർകാരുടെ ആവശ്യങ്ങൾക്ക് താൻ മുന്നിൽ തന്നെയുണ്ടാകുമെന്നും അദ്ദേഹംപറഞ്ഞു.ഫേസ്ബുക്കിലൂടെയാണ് അദ്ദേഹം വോട്ടർമാർക്ക് നന്ദി രേഖപ്പെടുത്തിയത്.
കുറിപ്പ് ഇങ്ങനെ-
തൃശൂരിന് എന്റെ നന്ദി!
എനിക്ക് വോട്ട് നൽകിയ തൃശൂരിലെ പ്രബുദ്ധരായ വോട്ടർമാർക്ക് നന്ദി!
നൽകാത്തവർക്കും നന്ദി!
ഏതൊരു മത്സരവും ഒരു പാഠമാണ്. ജയമോ പരാജയമോ നോക്കാതെ ഇനിയും തൃശൂർകാർക്ക് വേണ്ടി പ്രവർത്തിക്കാനും അവരുടെ ആവശ്യങ്ങൾ നിറവേറ്റാനും ഞാൻ മുന്നിൽ തന്നെയുണ്ടാകും എന്നൊരു ഉറപ്പ് നൽകുന്നു. എല്ലാവരോടും സ്നേഹം മാത്രം!
















