പ്രമുഖ തമിഴ് ഹാസ്യ താരം പാണ്ഡു അന്തരിച്ചു. കോവിഡ് ബാധിച്ച് ചികിത്സയിൽ ഇരിക്കെയാണ് അന്ത്യം. 74 വയസ്സായിരുന്നു. ആശുപത്രിയിൽ ചികിത്സയിലായിരുന്ന അദ്ദേഹം ഇന്ന് പുലർച്ചെയാണ് മരിച്ചത്. അദ്ദേഹത്തിനൊപ്പം ഭാര്യക്കും കോവിഡ് സ്ഥിരീകരിച്ചിരുന്നു.
ആരോഗ്യസ്ഥിതി മോശമായതിനെ തുടർന്ന് സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ കഴിയുകയാണ് അവർ. മാനവർ എന്ന സിനിമയിലൂടെ 1970 -ലാണ് അഭിനയരംഗത്തേക്ക് വരുന്നത്.2020 -ൽ പുറത്തിറങ്ങിയ ഇന്ദ് നിലയ മാറും ആണ് ഒടുവിൽ അഭിനയിച്ച ചിത്രം.
















