തിരുവനന്തപുരം: വെള്ള റേഷൻ കാർഡ് ഉടമകൾക്കുള്ള സാധാരണ റേഷൻ വിഹിതം ഭക്ഷ്യ പൊതുവിതരണ വകുപ്പ് കുറച്ചു. മെയ് മാസത്തിലെ വിഹിതത്തിലാണ് കുറവ് വന്നത്. കഴിഞ്ഞ മാസം 10 .90 രൂപയ്ക്ക് നാല് കിലോ അരി നൽകിയ സ്ഥാനത്ത് ഇത്തവണ 2 കിലോ അരി മാത്രമാണ് നൽകുന്നത്.
നീല കാർഡിലെ ഓരോ അംഗത്തിനും 2 കിലോ അരി വീതം 4 രൂപ നിരക്കിൽ നൽകുന്നത് ഈ മാസവും തുടരും. വെള്ള,നീല റേഷൻ കാർഡ് ഉടമകൾക്ക് ഈ മാസവും 10 കിലോ സ്പെഷ്യൽ അരി കിലോയ്ക്ക് 15 രൂപ നിരക്കിൽ നൽകും.
















