തിരുവനന്തപുരം: സംസ്ഥാനത്ത് ജൂൺ ഒന്നിന് സ്‌കൂളുകൾ തുറക്കില്ല. കോവിഡ് വ്യാപനം രൂക്ഷമായതിനാൽ ഓൺലൈൻ ക്ലാസ്സുകളിലൂടെ തന്നെ മുന്നോട്ട് പോകേണ്ടി വരുമെന്ന് വിദ്യാഭാസ വകുപ്പ് പറയുന്നത്.
ക്ലാസുകൾ ആരംഭിക്കുന്നത് , ഹയർ സെക്കന്ററി,വൊക്കേഷണൽ ഹയർ സെക്കന്ററി പരീക്ഷ എന്നിവയുടെ തീയതികളിൽ പുതിയ സർക്കാർ തീരുമാനമെടുക്കും.
നിലവിൽ കോവിഡ് വ്യാപനം രൂക്ഷമായി നിൽക്കുന്ന അവസ്ഥയിൽ ട്യൂഷൻ സെന്ററുകൾക്ക് പോലും പ്രവർത്തിക്കാൻ അനുവദിക്കുന്നില്ല.
ഓൺലൈൻ ക്ലാസ്സുകൾക്ക് ഉപയോഗിക്കാനുള്ള പാഠഭാഗങ്ങൾ വിദ്യാഭാസ വകുപ്പിന്റെ കയ്യിൽ ലഭ്യമാണ്. പാഠപുസ്തകങ്ങളുടെ അച്ചടി പൂർത്തിയായെന്നും വിദ്യാഭാസ വകുപ്പ് പറയുന്നു.
















