തിരുവനന്തപുരം: എറണാകുളം ജില്ലയിലെ ടിപിആര്‍ 25 ശതമാനത്തില്‍ അധികമായ പഞ്ചായത്തുകള്‍ ഇന്ന് മുതല്‍ അടച്ചിടും. മഞ്ഞപ്ര, പാലക്കുഴ, മുനമ്പം പഞ്ചായത്തുകളാണ് അടച്ചിടുന്നത്. മുനമ്പം ഹാര്‍ബര്‍ പൂര്‍ണമായും അടച്ചിടുമെന്നും മുഖ്യമന്ത്രി അറിയിച്ചു.
ജില്ലയില്‍ 6558 പേർക്ക് കോവിഡ് സ്ഥിരീകരിച്ചപ്പോൾ 27% ആണ് ഇന്നത്തെ ടെസ്റ്റ് പോസിറ്റിവിറ്റി നിരക്ക്. കോവിഡ് പ്രതിരോധ പ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് വൃദ്ധസദനങ്ങളില്‍ നിരീക്ഷണം ശക്തമാക്കാനും തീരുമാനിച്ചു. എല്ലാ ആശുപത്രികളിലും ഓക്സിജന്‍ ഓഡിറ്റും ഫയര്‍ ഓഡിറ്റും പൂര്‍ത്തിയായിട്ടുണ്ടെന്ന് ജില്ലാ കലക്ടര്‍ എസ് സുഹാസ് വ്യക്തമാക്കി.
















