പാലക്കാട് : ജില്ലയില്‍ ഇന്ന് 2551 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 1048 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 1485 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വിദേശ രാജ്യങ്ങളിൽ നിന്നും വന്ന 8 പേർ, 10 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.
998 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 26695 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും
5 പേർ കാസർഗോഡ് ജില്ലയിലും 6 പേർ ഇടുക്കി, കണ്ണൂർ ജില്ലകളിലും 7 പേർ വീതം കൊല്ലം, കോട്ടയം, ജില്ലകളിലും 8 പേർ പത്തനംതിട്ട, ആലപ്പുഴ ജില്ലകളിലും 18 പേർ തിരുവനന്തപുരം ജില്ലയിലും 29 പേർ കോഴിക്കോട് ജില്ലയിലും 56 പേർ എറണാകുളം ജില്ലയിലും 158 പേർ മലപ്പുറം ജില്ലയിലും 107 പേർ തൃശ്ശൂർ ജില്ലയിലും ചികിത്സയിലുണ്ട്.