നിരവധി തെറ്റിദ്ധാരണകളാണ് ആസ്ത്മയെക്കുറിച്ചുള്ളത്. ഇതിനെതിരെയുള്ള സന്ദേശവുമായിട്ടാണ് ഈ വര്‍ഷം ലോക ആസ്ത്മ ദിനം കടന്നുപോയത് ഈ മഹാമാരിയുടെ കാലകാലഘട്ടത്തില്‍, ശ്വാസകോശരോഗങ്ങള്‍ പലമടങ്ങ് വര്‍ദ്ധിച്ചുവരികയാണ്. ഗ്ലോബല്‍ ബര്‍ഡന്‍ ഓഫ് ഡിസീസ് റിപ്പോര്‍ട്ടിന്റെ ( Global Burden of Disease Report )കണക്കനുസരിച്ച് ഇന്ത്യയില്‍ 93 ദശലക്ഷം ആളുകളാണ് വിട്ടുമാറാത്ത ശ്വാസകോശ സംബന്ധമായ അസുഖങ്ങളാല്‍ വലയുന്നത്. ഇതില്‍ 34 ദശലക്ഷം ആളുകളും ആസ്ത്മ രോഗികളാണ്. ആഗോള ശരാശരിയുടെ 11.1ശതമാനത്തോളം വരുമിത്. അസ്ത്മ രോഗികളുടെ ആഗോള മരണനിരക്കിന്റെ 42ശതമാനവും ഇന്ത്യയിലാണ് എന്ന വസ്തുതയിലേക്കും റിപ്പോർട്ട് വിരൽ ചൂണ്ടുന്നു.
ശ്വാസകോശ സംബന്ധമായ അസുഖമാണ് ആസ്ത്മ, ശ്വാസനാളങ്ങളിലുണ്ടാകുന്ന വീക്കം കാരണം ശ്വാസനാളങ്ങള്‍ ഇടുങ്ങിയതായിത്തീരുന്നു. പൊടി, തണുപ്പ്, വളര്‍ത്തുമ്യഗങ്ങളുടെ രോമം. വായു മലിനീകരണം എന്നിവ ആസ്ത്മ അറ്റാക്കിന് കാരണമാകുന്നു. ദീര്‍ഘകാല ചികിത്സയും ഇന്‍ഹേലറുകളുടെ ഉപയോഗവും മൂലം ഇത് കുറയ്ക്കാന്‍ സാധിക്കുമെന്ന് കൊച്ചി, അമൃത ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കല്‍ സയന്‍സിലെ ഡോ. അസ്മിത അനില്‍ കുമാര്‍ മേത്ത ചൂണ്ടിക്കാട്ടുന്നു. (എംബിബിഎസ് എംഡി.എഫ്ആര്‍സിപി (EDIN)FCCP(USA)FAPSR)
കൊറോണ ഏറ്റവും മാരകമായി ബാധിക്കുന്നത് ശ്വാസകോശങ്ങളെയാണ്. ആസ്ത്മപോലെയുള്ള ശ്വാസകോശ രോഗ ബാധിതര്‍ക്ക് കോവിഡ്-19 വൈറസ് ബാധ ഉണ്ടായാല്‍ ഗുരുതരാവസ്ഥയ്ക്ക് സാധ്യത ഏറെയാണ്. അതുകെണ്ട് തന്നെ ഈ കോവിഡ്-19യെന്ന മഹാമാരിയുടെ സമയത്ത് അസ്തമ രോഗികള്‍ എങ്ങനെ ഇതില്‍ നിന്നും പ്രതിരോധിക്കാമെന്ന് നോക്കാം.
1. ആസ്ത്മ രോഗികള്‍ അവരുടെ ഡോക്ടര്‍ നിര്‍ദ്ദേശിച്ചതുപോലെ മരുന്നുകളെല്ലാം തുടര്‍ന്ന് കഴിക്കണം.
2. ഗുരുതരമായ ആരോഗ്യ പ്രശ്‌നങ്ങള്‍ തോന്നിയല്‍ ഉടന്‍ തന്നെ ഡോക്ടറുമായി ബന്ധപ്പെ3. അവിശ്യഘട്ടങ്ങളില്‍ ഡോക്ടറുടെ നിര്‍ദേശപ്രകാരം മാത്രം നെബുലൈസറുകള്‍ ഉപയോഗിക്കുക.
4. ആസ്തമ അറ്റാക്ക് സംഭവിക്കുന്ന അവസരങ്ങളില്‍ സ്പേസറുകൾ ഉപയോഗിച്ചുള്ള പ്രഷറൈസ്ഡ് മിറ്റേര്‍ഡ് ഡോസ് ഇന്‍ഹേലറുകളുടെ(PMDI )സഹായം തേടണം
5. കോവിഡ് സമയത്ത് സ്പെയ്സറുകള്‍ വീട്ടില്‍ പങ്കിട്ട് ഉപയോഗിക്കരുത്.
6.അലര്‍ജിയുള്ള (തുമ്മല്‍, മൂക്ക് ഒലിപ്പ് , മൂക്കും കണ്ണും ചൊറിച്ചില്‍) രോഗികള്‍ അവരുടെ ഡോക്ടറിന്റെ നിര്‍ദ്ദേശപ്രകാരം നേസല്‍ സ്‌പ്രേയും മറ്റ് മരുന്നുകളും കഴിക്കുന്നത് തുടരണം.
ആസ്ത്മ രോഗത്തിന് ദീര്‍ഘകാല ചികിത്സ ആവശ്യമാണ് അതുപോലെ ക്യത്യമായ ഇന്‍ഹേലറുകളുടെ ഉപയോഗവും പരമാവതി രോഗം നിയന്ത്രിക്കാന്‍ സഹായിക്കുന്നു .പല ആളുകളും ചികിത്സ പാതിവഴിയില്‍ നിര്‍ത്തുന്നതും
ഇന്‍ഹേലറുകളുടെ തെറ്റായ ഉപയോഗവുമാണ് രോഗം ഗുരുതരമാക്കുന്നതെന്ന് കൊച്ചി,ലിസി ഹോസ്പിറ്റലിലെ ഡോ. പരമേസ് പറയുന്നു.( എംബിബിഎസ്, എംഡി (RESP MED), IDCCM (CRITICAL CARE) FCCP (USA) കൊച്ചി,)
ശരിയായ ചികിത്സയും അനാവശ്യ തെറ്റിദ്ധാരണകളും ഒഴിവാക്കിയാല്‍ കോവിഡ് കാലത്തും അതിനു ശേഷവും ആസ്ത്മ ജീവിത വിജയത്തിന് ഒരു തടസ്സമേയല്ല.















