വംശീയ പരാമര്ശങ്ങളിലൂടെ എന്നും വിവാദങ്ങൾ ഉണ്ടാകാറുള്ള നടിയാണ് കങ്കണ രണാവത്. കഴിഞ്ഞ ദിവസം ബംഗാൾ മുഖ്യമന്ത്രി മമത ബാനെര്ജിക്ക് എതിരായ അവരുടെ ട്വീറ്റ് വിവാദമായിരുന്നു. തുടർന്ന് താരത്തിന്റെ ട്വിറ്റെർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്യുകയും ഉണ്ടായി.
ഇപ്പോൾ കങ്കണയെ പരിഹസിച്ച് എത്തിയിരിക്കുകയാണ് ജുനൈദ് ഷെയ്ഖ്. കങ്കണയിൽ നിന്നും അവരുടെ പ്രസംഗങ്ങളിൽ നിന്നും നമ്മളെ രക്ഷിക്കാൻ പുതിയൊരു വാക്‌സിൻ കണ്ടെത്തണമെന്ന് താരം പറഞ്ഞു.
നടിയുടെ ട്വിറ്റെർ അക്കൗണ്ട് സസ്‌പെൻഡ് ചെയ്ത വാർത്തയിൽ പ്രതികരിക്ക്കായിരുന്നു അദ്ദേഹം.കങ്കണയുടെ മുൻപുള്ള പരാമര്ശങ്ങള്ക്കെതിരെയും ജുനൈദ് രംഗത്ത് വന്നിട്ടുണ്ട്. ലൈല ഓ ലൈലാ,സലാം കാശ്മീർ എന്നി ചിത്രങ്ങളിൽ അഭിനയിച്ചിട്ടുണ്ട് ജുനൈദ് ഷെയ്ഖ്.
















