കോട്ടയം: ഈ കഴിഞ്ഞ നിയമസഭ തിരഞ്ഞെടുപ്പിൽ തന്റെ തട്ടകമായ പൂഞ്ഞാറിൽ തോൽവിയെറ്റ് വാങ്ങേണ്ടി വന്നയാളാണ് പി.സി ജോർജ്. ഇപ്പോഴിതാ പി.സി ജോർജിന് എതിരെ ഭീഷണി വന്നിരിക്കുകയാണ്. സോഷ്യൽ മീഡിയയിൽ പോസ്റ്റ് ചെയ്ത വീഡിയോയിലാണ് ഭീഷണി. ഈരാറ്റുപേട്ടയിലോ പരിസരത്തോ കണ്ടാൽ തല്ലുമെന്നാണ് ഭീഷണി.
പി.സി ജോർജ് പരാതി നൽകിയതിനെത്തുടർന്ന് നടയ്ക്കൽ അറഫാ നിവാസിൽ അമീനെതിരെ പോലീസ് കേസെടുത്തു. അപകീർത്തികരമായ വീഡിയോ പ്രചരിപ്പിച്ചതിനും ഭീഷണി മുഴക്കിയതിനുമാണ് കേസ്. ആരുടെയും ഭീഷണിക്ക് മുൻപിൽ വഴങ്ങില്ലെന്ന് പി.സി ജോർജ് പ്രതികരിച്ചു.
















