തിരുവനന്തപുരം: കേരളത്തിലൂടെ ഓടുന്ന 18 തീവണ്ടികള്‍ റദ്ദാക്കി.10 ദിവസത്തിന് ഇടയിലാണ് ഇത്രയധികം തീവണ്ടികൾ റദ്ദാക്കിയത്. ആളുകള്‍ ഇല്ലാതെ വന്നതാണ് റദ്ദാക്കാൻ കാരണമായി പറയുന്നത്.
അന്തർ സംസ്ഥാന തൊഴിലാളികള്‍ തങ്ങളുടെ നാടുകളിലേക്ക് മടങ്ങി കൊണ്ടിരിക്കുന്നതിനാല്‍ ദീര്‍ഘദൂര സര്‍വീസുകള്‍ മാത്രമാണ് നടത്തുന്നത്. ഇനി വരുന്ന ദിവസങ്ങളില്‍ കൂടുതല്‍ തീവണ്ടികൾ റദ്ദാക്കിയേക്കും.
യാത്രക്കാരില്‍ കുറവ് വന്നതോടെ ആദ്യം കോച്ചുകള്‍ കുറച്ചാണ് റെയില്‍വേ സര്‍വീസ് നടത്തിയിരുന്നത്. രണ്ട് കോച്ചുകളിലേക്കുള്ള യാത്രക്കാര്‍ മാത്രമാണ് ശനിയാഴ്ച മംഗലാപുരത്തേക്ക് പോയ അന്ത്യോദയ എക്സ്പ്രസില്‍ ഉണ്ടായത്.
നിലവിര്‍ മലബാര്‍ ഭാഗത്ത് നിന്നും ബംഗളൂരുവിലേക്ക് സര്‍വീസ് ഇല്ലാത്ത അവസ്ഥയാണ്. യശ്വന്ത്പൂര്‍-കണ്ണൂര്‍ തീവണ്ടിയും തിങ്കളാഴ്ചയോടെ റദ്ദാക്കി. രാത്രി 9ന് ശേഷം റെയില്‍വേ സ്റ്റേഷനില്‍ വന്നിറങ്ങുന്നവര്‍ക്ക് മറ്റ് യാത്രാ മാര്‍ഗങ്ങള്‍ മുന്നിലില്ല എന്നതാണ് യാത്രക്കാര്‍ കുറയാനുള്ള കാരണങ്ങളില്‍ ഒന്ന്. സംസ്ഥാനത്ത് മിനി ലോക്ക്ഡൗണ്‍ നിയന്ത്രണങ്ങള്‍ വന്നതോടെ യാത്രക്കാരുടെ എണ്ണം ഇനിയും കുറയാനാണ് സാധ്യത.
















