കൊച്ചി : കേരളത്തിലെത്തിയ കേന്ദ്ര തിരഞ്ഞെടുപ്പ് നിരീക്ഷകന് കോവിഡ്. ഒഡിഷയിൽ നിന്നുമെത്തിയ ബി രാജഗോപാൽ ആചാരിക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത്.
എറണാകുളം ഗസ്റ്റ് ഹൗസിൽ നിലവിൽ നിരീക്ഷണത്തിൽ കഴിയുകയാണ് അദ്ദേഹം. അദ്ദേഹത്തിന്റെ ചികിത്സയ്ക്ക് മെഡിക്കൽ ഓഫീസറെ ചുമതലപെടുത്തണമെന്ന് ജില്ലാ കളക്ടർ ഉത്തരവിട്ടു.
















