കൊച്ചി: എ ടി എമ്മിൽ നിന്നും പണം പിൻവലിക്കാൻ വന്ന യുവാവ് എ ടി എം മെഷിന് തീയിട്ടു. കുസാറ്റ് ക്യാമ്പസിൽ പ്രവർത്തിക്കുന്ന മെഷീനാണ് തീയിട്ടത്. ഞായറാഴ്ച രാത്രി 7.45 ഓടെയാണ് സംഭവം നടന്നത്.
എ ടി എമ്മിൽ നിന്നും തീയും പുകയും ഉയരുന്നത് കണ്ട് ഷോർട്ട് സർക്യൂട്ട് ആണെന് കരുതി. തുടർന്ന് തിങ്കളാഴ്ച്ച രാവിലെയോടെ കളമശേരി പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു.
തുടർന്ന് സി സി ടി വി പരിശോധിച്ചപ്പോൾ പെട്രോൾ പോലെയുള്ള ഒരു ദ്രാവകം മെഷിനിലേക്ക് യുവാവ് ഒഴിക്കുന്നത് കണ്ടത്. എന്നാൽ എ ടി എമ്മിലെ പണം നശിക്കുകയോ കത്തിപോവുകയോ ചെയ്തില്ല.
















