ന്യൂഡല്‍ഹി : ഐഎസ്ആര്‍ഒ ചാരക്കേസിലെ ഗൂഢാലോചനയില്‍ സിബിഐ കേസ് രജിസ്റ്റര്‍ ചെയ്തു. സുപ്രീംകോടതി നിര്‍ദേശത്തെ തുടര്‍ന്നാണ് കേസ് സിബഐ അന്വേഷിക്കുന്നത്. സിബഐ ഡല്‍ഹി ബ്യൂറോയാകും കേസ് അന്വേഷിക്കുക എന്നാണ് പ്രാഥമിക വിവരം.
കേരളാ പോലിസ് നമ്പി നാരായണനെ കുടുക്കാന്‍ ഗൂഢാലോചന നടത്തിയിട്ടുണ്ടോയെന്ന് സിബിഐ അനേഷിക്കും. തിരുവനന്തപുരം വഞ്ചിയൂര്‍ പോലിസ് സ്‌റ്റേഷനില്‍ രജിസ്റ്റര്‍ ചെയ്ത കേസുകളാണ് അന്വേഷിക്കുക. മൂന്ന് മാസത്തിനകം അന്വേഷണം പൂര്‍ത്തിയാക്കി റിപ്പോര്‍ട്ട് സമര്‍പ്പിക്കണമെന്നാണ് കോടതി ഉത്തരവ്.
ജയിന്‍ സമിതി റിപ്പോര്‍ട്ടില്‍ പറഞ്ഞ കണ്ടെത്തലുകള്‍ കോടതി സൂചിപ്പിച്ചു. സമിതിയുടെ പ്രാഥമീക റിപ്പോര്‍ട്ടാണെന്നും ഇത് അടിസ്ഥാനമാക്കി അന്വേഷണം നടത്താമെന്നുമാണ് കോടതി അറിയിച്ചത്. അതേസമയം ജയിന്‍ സമിതി റിപ്പോര്‍ട്ട് പുറത്ത് വിടരുതെന്നും സിബി ഐ അന്വേഷണത്തിന് മാത്രമേ ഉപയോഗിക്കാവു എന്നും കോടതി നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.
















