തിരുവനന്തപുരം: തൃപ്പൂണിത്തുറയില്‍ കെ ബാബു ജയിച്ചത് തങ്ങളുടെ വോട്ടുകള്‍ കൊണ്ടെന്ന് ബിജെപി സ്ഥാനാര്‍ത്ഥി ഡോ. കെ.എസ്. രാധാകൃഷ്ണന്‍. കഴിഞ്ഞതവണ ഇവിടെ ബിജെപി നേടിയ വോട്ടുകളില്‍ ഇക്കുറി കാര്യമായ കുറവുണ്ടായി. ഈ വോട്ടുകള്‍ ബാബുവിന് ലഭിച്ചു. ഇത് എങ്ങനെ യുഡിഎഫിനു പോയി എന്നതിന് ബിജെപി ജില്ലാ നേതൃത്വം ഉത്തരം പറയണമെന്ന് രാധാകൃഷ്ണന്‍ ആവശ്യപ്പെട്ടു.
ഇഞ്ചോടിഞ്ച് മത്സരം നടന്ന തൃപ്പൂണിത്തുറയില്‍ ആയിരത്തില്‍ താഴെ വോട്ടുകളുടെ ഭൂരിപക്ഷത്തിലാണ് ബാബു ജയിച്ചത്. തിരഞ്ഞെടുപ്പ് ഫലം പുറത്തു വന്നതിനു പിന്നാലെതന്നെ വോട്ടുകച്ചവടം നടന്നതായ ആരോപണം ഉയര്‍ന്ന് വന്നിരുന്നു.
സംസ്ഥാനത്ത് വോട്ടു കച്ചവടം നടന്നതായി മുഖ്യമന്ത്രി പിണറായി വിജയനും ആരോപിച്ചിരുന്നു. കുണ്ടറയിലും പെരുമ്ബാവൂരിലും വോട്ട് കച്ചവടം നടന്നു. തൃപ്പൂണിത്തുറയില്‍ 900 വോട്ടിന്റെ ഭൂരിപക്ഷത്തിലാണ് യു.ഡി.എഫ് ജയിച്ചത്. ഇവിടെ 6037 വോട്ടിന്റെ കുറവ് ബി.ജെ.പിയില്‍ നിന്നുണ്ടായി. വോട്ടുകച്ചവടം കാരണമാണ് ചിലയിടത്ത് യു.ഡി.എഫ് ജയിച്ചതെന്നും ചിലയിടത്ത് എല്‍.ഡി.എഫ് തോറ്റതെന്നും അദ്ദേഹം പറഞ്ഞു.
















