അഹ്മദാബാദ്: ഐ പി എല്ലിൽ റോയൽ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനെതിരെ പഞ്ചാബ് കിങ്സിന് 34 റൺസിന്റെ വിജയം. 180 റൺസ് വിജയലക്ഷ്യവുമായി ഇറങ്ങിയ ആർ സി ബിക്ക് 20 ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 145 റൺസ് എടുക്കാൻ മാത്രമേ പറ്റിയുള്ളൂ.
പഞ്ചാബ് ബോളർമാരിൽ ഹർപ്രീത് ബ്രാർ ആണ് മികച്ച പ്രകടനം കാഴ്ച്ച വച്ചത്.പഞ്ചാബ് ക്യാപ്റ്റൻ കെ എൽ രാഹുൽ 57 പന്തിൽ 91 റൺസ് എടുത്ത് വിജയത്തിന് വഴിയൊരുക്കി.