ഇന്ത്യന്‍ സൂപ്പര്‍ ലീഗില്‍ പഞ്ചാബ് കിങ്സും റോയല്‍ ചലഞ്ചേഴ്സ് ബാംഗ്ലൂരും ഇന്ന് നേര്‍ക്കുനേര്‍ മത്സരിക്കും. സീസണില്‍ 5 ജയങ്ങള്‍ സ്വന്തമായുള്ള ആര്‍സിബി ശക്തമാണ്. സീസണില്‍ ടേബിള്‍ ടോപ്പറായ ചെന്നൈയോട് മാത്രമാണ് കോലിയും കൂട്ടരും പരാജയപെട്ടത്. നിലവിലെ ചാമ്പ്യന്‍മാരായ മുംബൈക്കെതിരെ ഉള്‍പ്പെടെ ജയം സ്വന്തമാക്കിയ ആര്‍സിബി ആത്മവിശ്വാസത്തോടെയാണ് പഞ്ചാബിനെ നേരിടുന്നത്.
മൊട്ടേരയിലെ ഇന്നത്തോ പോരാട്ടത്തില്‍ ഡാനിയേല്‍ സാംസ്, വാഷിങ്ടണ്‍ സുന്ദര്‍ എന്നിവരുടെ ഓള്‍റൗണ്ട് പെര്‍ഫോമന്‍സ് ആര്‍സിബിക്ക് നിര്‍ണായകമാകും.ഡല്‍ഹിക്കെതിരായ അവസാന മത്സരത്തിലെ ഇഞ്ചോടിഞ്ച് പോരാട്ടത്തിനൊടുവില്‍ ഒരു റണ്‍സിനാണ് ആര്‍സിബി ജയിച്ചത്. ആറാം വിക്കറ്റ് കൂട്ടുകെട്ടില്‍ നായകന്‍ റിഷഭ് പന്തും ഷിമ്രോണ്‍ ഹിറ്റ്മെയറും ചേര്‍ന്ന് ഡല്‍ഹിക്ക് വേണ്ടി ശക്തമായ മത്സരമാണ് കാഴ്ചവെച്ചത്. സീസണില്‍ എറ്റവും കൂടുതല്‍ വിക്കറ്റുകള്‍ സ്വന്തമാക്കിയ ഹര്‍ഷാല്‍ പട്ടേലും ടീമിനായി കൂടുതല്‍ റണ്‍സ് സ്വന്തമാക്കിയ എബി ഡിവില്ലിയേഴ്സുമാണ് ബാംഗ്ലൂരിന്റെ തുറുപ്പുചീട്ടുകള്‍. മുഹമ്മദ് സിറാജാണ് ആര്‍സിബിയുടെ പേസ് ആക്രമണത്തിന് നേതൃത്വം നല്‍കുന്നത്.
സീസണില്‍ രണ്ട് ജയങ്ങള്‍ മാത്രമുള്ള പഞ്ചാബ് ലീഗിലെ പോയിന്റ് പട്ടികയില്‍ ആറാം സ്ഥാനത്താണ്. കൊല്‍ക്കത്തക്കെതിരായ അവസാന മത്സരത്തില്‍ അഞ്ച് വിക്കറ്റിന്റെ പരാജയമാണ് പഞ്ചാബ് ഏറ്റുവാങ്ങിയത്. രാജസ്ഥാന്‍ റോയല്‍സിനെയും നിലവിലെ ചാമ്പ്യന്‍മാരായ മുംബൈ ഇന്ത്യന്‍സിനെയും പരാജയപ്പെടുത്താന്‍ സാധിച്ചത് ലോകേഷ് രാഹുലിനും കൂട്ടര്‍ക്കും കരുത്താകുന്നുണ്ട്. എന്നാല്‍ അവസാന മത്സരത്തില്‍ മുന്‍നിര ബാറ്റ്സ്മാന്‍മാര്‍ പരാജയപ്പെട്ടത് പഞ്ചാബിന് തിരിച്ചടിയാണ്.