മുംബൈ: ബി ജെ പി പ്രവർത്തകരിൽ നിന്നും തനിക്കും തന്റെ കുടുംബത്തിനും വധഭീഷണിയെന്ന് നടൻ സിദ്ധാർഥ്. തന്റെ ഫോൺ നമ്പർ തമിഴ്നാട് ബി ജെ പി പ്രവർത്തകരും ബി ജെ പി ഐ ടി സെല്ലും പ്രചരിപ്പിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.ഇതിനോടകം അഞ്ഞൂറ് കോളുകൾ തനിക്ക് വന്നു.
കഴിഞ്ഞ 24 മണിക്കൂറായി തനിക്കും തന്റെ കുടുംബത്തിനും നേരെ വധഭീഷണി തുടരുകയാണ്. എല്ലാ കോളുകളും റെക്കോർഡ് ചെയ്തു. തെളിവുകൾ പൊലീസിന് കൈമാറിയെന്നും അദ്ദേഹം പറഞ്ഞു. ബി ജെ പിയുടെ സ്ഥിരം വിമർശകനാണ് സിദ്ധാർഥ്.
















