ന്യൂഡൽഹി: ഐ പി എല്ലിൽ സഞ്ജു സാംസൺ നയിക്കുന്ന രാജസ്ഥാൻ റോയൽസ് ഇന്ന് മുംബൈ ഇന്ത്യൻസിന് എതിരെ. കഴിഞ്ഞ കളിയിൽ കൊൽക്കത്തയെ തോല്പിച്ചതിന്റെ ആത്മവിശ്വാസത്തിലാണ് രാജസ്ഥാൻ റോയൽസ് ഇറങ്ങുന്നത്.
എന്നാൽ കഴിഞ്ഞ രണ്ട് കളിയിലും മുംബൈ തോറ്റിരുന്നു.കളിച്ച അഞ്ചു കളിയിൽ രണ്ടെണ്ണത്തിൽ മാത്രമേ മുംബൈ ജയിച്ചിട്ടുള്ളു. ബാറ്റ്സ്മാൻമാരെ തുണയ്ക്കുന്നതാണ് ഡൽഹിയിലെ പിച്ച്.