അഹമ്മദാബാദ്: ഇന്ന് നടന്ന ഐപിഎല്‍ മത്സരത്തില്‍ ഡല്‍ഹി ക്യാപിറ്റല്‍സിനെതിരെ റോയല്‍ ചലഞ്ചേഴ്‌സ് ബാംഗ്ലൂരിനു ഒരു റണ്‍ വിജയം. വിജയത്തോടെ ആര്‍സിബി ഐപിഎല്‍ പോയിന്റ് പട്ടികയില്‍ ഒന്നാമതെത്തി. ബാംഗ്ലൂർ മുന്നോട്ടുവച്ച 172 റൺസ് വിജയലക്ഷ്യം പിന്തുടർന്നിറങ്ങിയ ഡൽഹിക്ക് നിശ്ചിത 20 ഓവറിൽ 4 വിക്കറ്റ് നഷ്ടത്തിൽ 170 റൺസ് മാത്രമേ നേടാനായുള്ളൂ. 58 റൺസെടുത്ത ഋഷഭ് പന്താണ് ഡൽഹിയുടെ ടോപ്പ് സ്കോറർ. ഷിംറോൺ ഹെട്‌മെയർ 53 റൺസ് നേടി. ബാംഗ്ലൂരിനായി ഹർഷൽ പട്ടേൽ 2 വിക്കറ്റ് വീഴ്ത്തി.
കെയ്ല്‍ ജമെയ്‌സണ്‍ എറിഞ്ഞ 18-ാം ഓവറില്‍ മൂന്നു സികസ് അടിച്ച് ഹെറ്റ്‌മെയര്‍ ഡല്‍ഹിയെ വിജത്തിലേക്ക് വഴികാട്ടിയെങ്കിലും 19-ാം ഓവറില്‍ ഹര്‍ഷല്‍ പട്ടേല്‍ എറിഞ്ഞ് ഒതുക്കുകയായിരുന്നു. ഈ ഓവറില്‍ ഡല്‍ഹി നേടിയത് 11 റണ്‍സ് മാത്രമാണ്.
അവസാന ഓവറില്‍ വേണ്ടിയിരുന്നത് 14 റണ്‍സ് വേണ്ടിയിരുന്നപ്പോള്‍ സിറാജ് 12 റണ്‍സ് മാത്രം വിട്ടുക്കൊടുത്തു.
അഞ്ചാം വിക്കറ്റില്‍ പന്തും ഹെറ്റ്‌മെയറും ചേര്‍ന്ന് 78 റണ്‍സിന്റെ കൂട്ടുകെട്ടാണുണ്ടാക്കിയത്. ഹെറ്റ്‌മെയര്‍ 25 പന്തില്‍ നാല് സിക്‌സും രണ്ട് ഫോറും സഹിതം 53 റണ്‍സ് അടിച്ചുകൂട്ടിയപ്പോള്‍ പന്ത് ആറു ഫോറിന്റെ സഹായത്തോടെ 48 പന്തില്‍ 58 റണ്‍സ് നേടി. പൃഥ്വി ഷാ 21 റണ്‍സിനും ശിഖര്‍ ധവാന്‍ ആറ് റണ്‍സിനും സ്റ്റീവന്‍ സ്മിത്ത് നാല് റണ്‍സിനും പുറത്തായി.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റു ചെയ്ത ആര്‍സിബി നിശ്ചിത ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 171 റണ്‍സ് നേടി. 42 പന്തില്‍ 75 റണ്‍സുമായി പുറത്താകാതെ നിന്ന ഡിവില്ലിയേഴ്സ് ആണ് ബംഗ്ലൂരിന്റെ ടോപ് സ്കോറര്‍. 31 റണ്‍സോടെ രജത് പാട്ടിദര്‍ ഡിവില്ലിയേഴ്സിന് പിന്തുണ നല്‍കി.