ന്യൂഡൽഹി: ഡല്ഹിയിൽ ലോക്ക് ഡൗൺ ഒരു ആഴ്ച കൂടി നീട്ടി. മെയ് 3 -നു വൈകിട്ട് അഞ്ചു മണി വരെ ലോക്ക് ഡൗൺ തുടരുമെന്ന് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാൾ പറഞ്ഞു. മുൻപ് പ്രഖ്യാപിച്ച് ലോക്ക് ഡൗൺ നാളെ അവസാനിക്കാനിരിക്കെയാണ് പുതിയ തീരുമാനം.
ഡൽഹിയിൽ കഴിഞ്ഞ 24 മണിക്കൂറിനിടെ കോവിഡ് ബാധിച്ച് മരിച്ചത് 357 പേരാണ്. ഇത് വരെ റിപ്പോർട്ട് ചെയ്തതിൽ ഏറ്റവും ഉയർന്ന മരണനിരക്കാണിത്. 24 ,000 കേസുകൾ കൂടി പുതിയതായി റിപ്പോർട്ട് ചെയ്തു.
















