ചെന്നൈ: ഐ.പി.എല്ലില്‍ ഇന്ന് നടന്ന മത്സരത്തില്‍ മുംബെ ഇന്ത്യന്‍സിനെ ഒമ്പത് വിക്കറ്റിന് തകര്‍ത്ത് പഞ്ചാബ് കിങ്സ്. മുംബെ ഉയര്‍ത്തിയ 132 റണ്‍സ് വിജയലക്ഷ്യം 17.4 ഓവറില്‍ ഒരു വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി പഞ്ചാബ് മറികടന്നു.
രണ്ടാം വിക്കറ്റില്‍ ഒന്നിച്ച കെ.എല്‍ രാഹുല്‍ – ക്രിസ് ഗെയ്ല്‍ സഖ്യമാണ് പഞ്ചാബിനെ വിജയത്തിലെത്തിച്ചത്. രാഹുല്‍ 52 പന്തുകളില്‍ നിന്ന് 60 റണ്‍സോടെ പുറത്താകാതെ നിന്നു. ക്രിസ് ഗെയ്ല്‍ 35 പന്തില്‍ നിന്ന് 43 റണ്‍സെടുത്തു.
നേരത്തെ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത മുംബൈ അര്‍ധ സെഞ്ചുറി നേടിയ രോഹിത് ശര്‍മയുടെ മികവില്‍ ആറു വിക്കറ്റ് നഷ്ടത്തില്‍ 131 റണ്‍സെടുത്തു. രോഹിത് 52 പന്തുകളില്‍ നിന്നും 63 റണ്‍സെടുത്തു. 27 പന്തില്‍ നിന്ന് 33 റണ്‍സെടുത്ത സൂര്യകുമാര്‍ യാദവാണ് ഭേദപെട്ട സ്കോര്‍ മുംബൈക്ക് നല്‍കിയത്.
പഞ്ചാബിനായി മുഹമ്മദ് ഷമിയും രവി ബിഷ്‌ണോയിയും നാല് ഓവറില്‍ 21 റണ്‍സ് മാത്രം വഴങ്ങി രണ്ടു വിക്കറ്റ് വീതം വീഴ്ത്തി.