ചെന്നൈ: ഡൽഹിക്ക് എതിരായ തോൽവിക്ക് പിന്നാലെ മുംബൈ ഇന്ത്യൻസിന് മറ്റൊരു തിരിച്ചടി. കുറഞ്ഞ ഓവർ നിരക്കിന് നായകൻ രോഹിത് ശർമയ്ക്ക് മേൽ 12 ലക്ഷം രൂപ പിഴ ചുമത്തി.
ഈ സീസണിൽ കുറഞ്ഞ കുറഞ്ഞ ഓവർ നിരക്കിന്റെ പേരിൽ ധോണിക്ക് ശേഷം ശിക്ഷിക്കപ്പെടുന്ന രണ്ടാമത്തെ നായകനാണ് അദ്ദേഹം. ആദ്യം എം എസ് ധോണിക്കാണ് 12 ലക്ഷം രൂപ പിഴ വീണത്. രണ്ടാമതും പിഴവ് ആവർത്തിച്ചാൽ 24 ലക്ഷം രൂപയാകും പിഴ.