സേവിയ: രണ്ടാം പകുതിയിൽ മെസ്സിയും കൂട്ടരും രണ്ടും കല്പിച്ച് ഇറങ്ങിയപ്പോൾ കോപ്പ ഡെൽ റേ കിരീടം ന്യൂക്യാമ്പിലേക്ക്. കോപ്പ ഡെൽ റേയിലെ വിജയത്തിന് ശേഷം ലാ ലീഗ് കിരീടം പിടിക്കാനായാൽ മെസ്സിയെ ബാഴ്സയിൽ തന്നെ നിലനിർത്താം എന്ന പ്രതീക്ഷയിലാണ് ആരാധകർ.
നിലവിൽ ലാ ലീഗ് പോയിന്റ് ടേബിളിൽ മൂന്നാം സ്ഥാനത്താണ് ബാഴ്സ. എന്നാൽ ഡിസംബർ 5 നു ശേഷം ബാഴ്സ ലാ ലീഗിൽ തോൽവി അറിഞ്ഞിട്ടില്ല. കോപ്പ ഡെൽ റേ ഫൈനലിലേക്ക് വരുമ്പോൾ 60 -ആം മിനിറ്റിൽ ഗ്രീസ്മാൻ വല കുലുക്കിയതോടെയാണ് ബാഴ്സയുടെ ഗോൾ വേട്ടയ്ക്ക് തുടക്കമായത്.