രാജസ്ഥാൻ റോയൽസിന്റെ ഇംഗ്ലണ്ട് ഓൾറൗണ്ടർ ബെൻ സ്റ്റോക്സ് ഐപിഎലിൽ നിന്ന് പുറത്തുപോയി. പഞ്ചാബ് കിംഗ്സിനെതിരെ ഉള്ള മത്സരത്തിൽ കൈക്ക് പരുക്കേറ്റതിനെ തുടർന്നാണ് താരം ലീഗിൽ നിന്നു പുറത്തായത്. വിവരം രാജസ്ഥാൻ റോയൽസ് തങ്ങളുടെ ട്വിറ്റർ ഹാൻഡിലിലൂടെ പുറത്തുവിട്ടു. കഴിഞ്ഞ സീസണിൽ എട്ടാം സ്ഥാനത്ത് ഫിനിഷ് ചെയ്ത രാജസ്ഥാന് ബെൻ സ്റ്റോക്സിന്റെ അഭാവം കനത്ത തിരിച്ചടിയാകും.
ക്രിസ് ഗെയിലിന്റെ ക്യാച്ച് എടുക്കുന്നതിനിടെയാണ് സ്റ്റോക്സിനു പരുക്കേറ്റത്. ഉടൻ ചികിത്സ തേടിയ താരം ഒരു ഓവർ മാത്രമേ എറിഞ്ഞിരുന്നുള്ളൂ. ബാറ്റിംഗ് ഓപ്പൺ ചെയ്ത താരത്തിന് റൺസ് എടുക്കാൻ സാധിച്ചതുമില്ല.