പാലക്കാട്: ജില്ലയില്‍ ഇന്ന് 461 പേര്‍ക്ക് കോവിഡ് 19 സ്ഥിരീകരിച്ചതായി ആരോഗ്യവകുപ്പ് അധികൃതര്‍ അറിയിച്ചു. ഇതില്‍ സമ്പര്‍ക്കത്തിലൂടെ രോഗബാധ ഉണ്ടായ 219 പേര്, ഉറവിടം അറിയാതെ രോഗം ബാധിച്ച 233 പേർ, ഇതര സംസ്ഥാനങ്ങളിൽ നിന്നും വന്ന 7 പേർ,2 ആരോഗ്യ പ്രവർത്തകർ എന്നിവർ ഉൾപ്പെടും.68 പേര്‍ക്ക് രോഗമുക്തി ഉള്ളതായും അധികൃതര്‍ അറിയിച്ചു.
ഇതോടെ ജില്ലയില്‍ ചികിത്സയിലുള്ളവരുടെ എണ്ണം 2909 ആയി. ജില്ലയില്‍ ചികിത്സയില്‍ ഉള്ളവര്‍ക്ക് പുറമെ പാലക്കാട് ജില്ലക്കാരായ ഒരാള്‍ വയനാട് ജില്ലയിലും 2 പേർ വീതം കൊല്ലം, കോട്ടയം, ആലപ്പുഴ, കണ്ണൂർ ജില്ലകളിലും 3 പേർ ഇടുക്കി ജില്ലയിലും 5 പേർ വീതം തിരുവനന്തപുരം, കാസർഗോഡ് ജില്ലകളിലും 6 പേർ കോഴിക്കോട് ജില്ലയിലും 12 പേർ എറണാകുളം ജില്ലയിലും 44 പേർ തൃശ്ശൂർ ജില്ലയിലും 47 പേർ മലപ്പുറം ജില്ലയിലും ചികിത്സയിലുണ്ട്.