ന്യൂ ഡല്‍ഹി:പിഡിപി നേതാവ് അബ്ദുള്‍ നാസര്‍ മഅദനിയുടെ ഹര്‍ജിയില്‍ വാദം കേള്‍ക്കുന്നതില്‍ നിന്ന് പിന്മാറി സുപ്രീംകോടതി ജഡ്ജി. ജസ്റ്റിസ് വി രാമസുബ്രഹ്മണ്യമാണ് പിന്‍മാറിയത്.
കേസ് മറ്റൊരു ബെഞ്ച് പിന്നീട് പരിഗണിക്കുമെന്ന് ചീഫ് ജസ്റ്റിസ് എസ്എ ബോബ്‌ഡെ അറിയിച്ചു.അതേസമയം, 2003 ല്‍, കോയമ്പത്തൂര്‍ സ്ഫോടന കേസില്‍ വാദം കേട്ട സാഹചര്യത്തിലാണ് ജസ്റ്റിസ് വി രാമസുബ്രഹ്ണ്യം പിന്‍മാറിയത്. കേരളത്തില്‍ താമസിച്ച് ചികിത്സിക്കാന്‍ അനുവദിക്കണമെന്നാവശ്യപ്പെട്ടാണ് മഅദനി ഹര്‍ജി നല്‍കിയത്. എന്നാല്‍ അദനിയുടെ ആവശ്യം അംഗീകരിക്കരുതെന്ന് ആവശ്യപ്പെട്ട് കര്‍ണാടക സര്‍ക്കാര്‍ സത്യവാങ്മൂലം നല്‍കിയിരുന്നു. കൂടാതെ ഈ മാസം അഞ്ചിന് ഹര്‍ജി പ്രഥമ പരിഗണനക്കെടുത്തപ്പോള്‍ മഅദനി അപകടകാരിയായ മനുഷ്യനാണെന്ന് സുപ്രീം കോടതി ചീഫ് ജസ്റ്റിസ് എസ് എ ബോബ്ഡെ പ്രസ്താവിച്ചിരുന്നു .