ന്യൂയോര്‍ക്ക്: ലോകത്ത് കോവിഡ് വ്യാപനം മാറ്റമില്ലാതെ തുടരുകയാണ്. ഇതുവരെ പതിമൂന്ന് കോടി അറുപത്തിയാറ് ലക്ഷം പേര്‍ക്കാണ് രോഗം സ്ഥിരീകരിച്ചത്. 24 മണിക്കൂറിനിടെ ആറ് ലക്ഷം പുതിയ കേസുകളാണ് റിപ്പോര്‍ട്ട് ചെയ്തത്. മരണസംഖ്യ 29.48 ലക്ഷമായി ഉയര്‍ന്നു.
ഏറ്റവും കൂടുതല്‍ രോഗികളുള്ള അമേരിക്കയില്‍ മൂന്ന് കോടി പത്തൊന്‍പത് ലക്ഷം പേര്‍ക്കാണ് ഇതുവരെ കോവിഡ് സ്ഥിരീകരിച്ചത്. 5.75 ലക്ഷം പേര്‍ മരിച്ചു. ബ്രസീലിലും സ്ഥിതി മാറ്റമില്ലാതെ തുടരുകയാണ്. രാജ്യത്ത് ഒരു കോടി മുപ്പത്തിനാല് ലക്ഷം പേര്‍ക്കാണ് കോഗം ഇതുവരെ റിപ്പോര്‍ട്ട് ചെയ്തത്. 3.53 ലക്ഷം പേര്‍ മരിച്ചു.
അതേസമയം, ഇന്ത്യയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ 1 ,68 ,912 പേര്‍ക്ക് കോവിഡ് സ്ഥിരീകരിച്ചു .രാജ്യത്ത് പ്രതിദിന കോവിഡ് കേസുകളിലെ ഏറ്റവും ഉയര്‍ന്ന നിരക്കാണിത്. രോഗികളുടെ എണ്ണത്തില്‍ കഴിഞ്ഞ ദിവസത്തേക്കാള്‍ 11 .6 ശതമാനത്തിന്റെ വര്‍ധനവാണ് ഉണ്ടായത് .രാജ്യത്തെ ആകെ കോവിഡ് ബാധിതരുടെ എണ്ണം 1 ,35 ,27 ,717 ആയി .ഇന്നലെ 75 ,086 പേര്‍ രോഗമുക്തരായി. നിലവില്‍ 12 ,01 ,009 പേര്‍ ചികിത്സയിലുണ്ടെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു .904 മരണം കൂടി കോവിഡ് മൂലമെന്ന് സ്ഥിരീകരിച്ചു .
രാജ്യത്തെ ആകെ മരണം 1 ,70 ,179 ആയി .രാജ്യത്ത് ഇതുവരെ 10 ,45 ,28 ,565 പേര്‍ക്ക് വാക്സിനേഷന്‍ നല്‍കി .മഹാരാഷ്ട്രയിലും കോവിഡ് വ്യപനം കൂടുകയാണ് .ഇന്നലെ 63 ,294 പേര്‍ക്കാണ് വൈറസ് ബാധ സ്ഥിരീകരിച്ചത് .