മുംബൈ: മഹാരാഷ്ട്രയില്‍ പ്രതിദിന രോഗികളുടെ എണ്ണം 58,993 ആയി. വെള്ളിയാഴ്ച 301 പേര് രോഗബാധ മൂലം മരിച്ചതായും സംസ്ഥാന ആരോഗ്യ വകുപ്പ് പത്രക്കുറിപ്പില്‍ അറിയിച്ചു. രോഗബാധ ഈ വിധത്തില്‍ മുന്നോട്ടു പോകുകയാണെങ്കില്‍ രോഗികളുടെ എണ്ണം ഏപ്രില്‍ അവസാനത്തോടെ 10 ലക്ഷം കടക്കുമെന്നും ആരോഗ്യ വകുപ്പ് വ്യക്തമാക്കി.
മുംബൈയില്‍ മാത്രം 9,202 പേര്‍ക്ക് കോവഡ് ബാധ റിപ്പോര്‍ട്ട് ചെയ്തു. 35 പേരുടെ മരണവും സ്ഥിരീകരിച്ചിട്ടുണ്ട്. ഇതോടെ മുംബൈയില്‍ രോഗം ബാധിച്ചവരുടെ എണ്ണം അഞ്ച് ലക്ഷം കടന്നു. മരണം 11,916-ഉം ആയി. വ്യാഴാഴ്ച 8,938 പേര്‍ക്ക് കോവിഡ് സ്ഥിരീകരിക്കുകയുകം 25 പേര് മരിക്കുകയും ചെയ്തിരുന്നു.
നിലവില്‍ രാജ്യത്ത് ഏറ്റവും കൂടുതല്‍ രോഗികളുള്ള സംസ്ഥാനമാണ് മഹാരാഷ്ട്ര. സംസ്ഥാനത്ത് 3,288,540 പേര്‍ക്കാണ് ഇതുവരെ കോവിഡ് ബാധിച്ചത്. 57,329 പേര് മരിക്കുകയും ചെയ്തിട്ടുണ്ട്.