സിനിമകൾ സെൻസറിങ് ചെയുന്നത് അവസാനിപ്പിച്ച് ഇറ്റലി .സാംസ്‌കാരിക മന്ത്രി ഡെറിയോയാണ് ഇത് സംബന്ധിച്ച് പ്രഖ്യാപനം ഇറക്കിയത് .കലാകാരന്മാരുടെ സ്വാതന്ത്ര്യത്തിൽ കടന്നു കയറുന്ന സർക്കാർ നടപടി ഇനി ഉണ്ടാകില്ല എന്നാണ് പ്രഖ്യാപനം നടത്തി അവർ പറഞ്ഞത് .
ഇറ്റലിയിൽ പ്രദർശനത്തിന് ഒരുങ്ങുന്ന ഒരു സിനിമയുടെ റിലീസിംഗ് തടയാനോ മതപരമായ അല്ലെങ്കിൽ മറ്റ് കാരണങ്ങൾ കൊണ്ടോ കട്ട് നിർദ്ദേശിക്കാനും ഇനി സർക്കാരിനാകില്ല .എന്നാൽ സിനിമകൾക്ക് ഉള്ള സെർറ്റിഫിക്കേഷൻ നിർത്തിയിട്ടില്ല .
എത്രമാത്രം പ്രായമുള്ളവർക്കാണ് സിനിമയെന്ന് രേഖപ്പെടുത്തണം .ഈ ക്ലാസ്സിഫിക്കേഷൻ പരിശോധിക്കാൻ ഒരു കമ്മീഷനെയും രൂപീകരിക്കും .1913 മുതലുള്ള നിയമമാണ് ഇതോടെ ഇല്ലാതാകുന്നത് .