കേപ്പ്ടൗൺ :ദക്ഷിണാഫ്രിയ്ക്കയിൽ ഒരു തീരത്ത് കുറെ കൂട്ടം പ്‌ഫർ ഫിഷുകൾ ചത്തടിഞ്ഞു .കേപ്പ്ടൗണ്ണിലെ മുസെൻബെർഗ് ബീച്ചിലാണ് പ്‌ഫർ മീനുകൾ ചത്തടിഞ്ഞത് .രാവിലെ നടക്കാനിറങ്ങിയ ഒരു ഡോക്ടർ കൂട്ടത്തോടെ മീൻ ചത്ത് കിടക്കുന്നത് കാണുകയും ഉടൻ അധികൃതരെ വിവരം അറിയിക്കുകയും ആയിരുന്നു .
തുടർന്ന് നടത്തിയ പരിശോധനയിലാണ് ലോകത്തിലെ ഏറ്റവും അപകടകാരിയായ മത്സ്യമാണ് മരിച്ചതെന്ന് കണ്ടെത്തി .സൈനിഡിനേക്കാൾ മാരകമാണ് പ്‌ഫർ മീനിന്റെ വിഷം .
ഈ വിഷം ഉള്ളിലെത്തിയാൽ ശരീരത്തിൻറെ ആകെ താളം തന്നെ ഇത് തെറ്റിക്കും .ശ്വസനപ്രക്രിയ തടസ്സപ്പെട്ട മരണം സംഭവിക്കാം .അതിനാൽ വളർത്ത് മൃഗങ്ങളെ പോലും ബീച്ചിൽ കൊണ്ടവരരുതെന്ന് മുന്നറിയിപ്പ് ഉണ്ട് .