മുംബൈ :കോവിഡ് ബാധിതനായ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം സച്ചിൻ ടെണ്ടുൽക്കർ ആശുപത്രിയിൽ .വിദഗ്ധരുടെ നിർദേശത്തെ തുടർന്ന് മുന്കരുതലിന്റെ ഭാഗമായി ആശപത്രിയിലേക്ക് മാറിയെന്ന് സച്ചിൻ പറഞ്ഞു .ഇന്ത്യയുടെ ലോകകപ്പ് ജയത്തിന്റെ 10 -ആം വാർഷികത്തിൽ എല്ലാ ഇന്ത്യക്കാർക്കും ആശംസകൾ താരം നേർന്നു .
ഇതേ ട്വീറ്റിലാണ് താരം ആശുപത്രിയിൽ ആണെന്ന് അറിയിച്ചത് .നിങ്ങളുടെ എല്ലാ ആശംസകൾക്ക് നന്ദിയെന്നും താരം .മുൻകരുതലിന്റെ ഭാഗമായി ആശുപത്രിയിൽ ആണെന്നു താരം ട്വീറ്റിൽ കുറിച്ചു .മാർച്ച് 27 -നാണ് സച്ചിന് കോവിഡ് സ്ഥിരീകരിച്ചത് .