ന്യൂഡല്‍ഹി: രാഷ്‌ട്രപതി രാം നാഥ് കോവിന്ദിന്റെ ബൈപാസ് ശസ്‌ത്രക്രിയ വിജയകരമായി പൂര്‍ത്തിയായി. ഡല്‍ഹി എയിംസിലായിരുന്നു രാഷ്‌ട്രപതിയുടെ ശസ്‌ത്രക്രിയ. രാഷ്‌ട്രപതിയുടെ ശസ്‌ത്രക്രിയ പൂര്‍ത്തിയായതായും വിജയകരമായി ശസ്‌ത്രക്രിയ പൂര്‍ത്തിയാക്കിയ എയിംസിലെ ഡോക്‌ടര്‍മാരെ അഭിനന്ദിക്കുന്നതായുമുളള വിവരം ട്വിറ്ററിലൂടെ പ്രതിരോധമന്ത്രി രാജ്‌നാഥ് സിംഗാണ് അറിയിച്ചത്.
രാഷ്‌ട്രപതിയുടെ ആരോഗ്യസ്ഥിതി സംബന്ധിച്ച് എയിംസ് ഡയറക്ടറുമായി സംസാരിച്ചു. അദ്ദേഹം എത്രയും വേഗം സുഖം പ്രാപിക്കാന്‍ പ്രാര്‍ഥിക്കുന്നതായും പ്രതിരോധമന്ത്രി ട്വീറ്റ് ചെയ്തു.
നെഞ്ചുവേദന അനുഭവപ്പെട്ടതിനെത്തുടര്‍ന്ന് വെള്ളിയാഴ്ച രാഷ്ട്രപതിയെ ആര്‍മി റിസര്‍ച്ച് ആന്‍ഡ് റെഫറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. വിദഗ്ധ ചികിത്സയ്ക്കായി ശനിയാഴ്ച എയിംസിലേക്ക് മാറ്റുകയും ചെയ്തു. രാഷ്‌ട്രപതിയുടെ ആരോഗ്യം ഭേദമാണെന്നും വിദഗ്ദ്ധ സംഘം അദ്ദേഹത്തെ പരിചരിക്കുന്നുണ്ടെന്നുമാണ് ഔദ്യോഗിക അറിയിപ്പ്.
















