കൊളംബോ: ഒരോവറില്‍ ആറുസിക്‌സുകള്‍ നേടി റെക്കോഡ് സ്വന്തമാക്കി ശ്രീലങ്കയുടെ ഓള്‍റൗണ്ടര്‍ തിസ്സാര പെരേര. ഒരോവറില്‍ ആറ് സിക്‌സുകള്‍ നേടുന്ന ആദ്യ ശ്രീലങ്കന്‍ ക്രിക്കറ്റ് താരം എന്ന റെക്കോഡാണ് പെരേര സ്വന്തമാക്കിയത്.
ശ്രീലങ്കയിൽ നടന്നുകൊണ്ടിരിക്കുന്ന ലിമിറ്റഡ് ഓവർ ലിസ്റ്റ് എ ടൂർണമെന്റിലാണ് ശ്രീലങ്കൻ ആർമിക്ക് വേണ്ടി കളിച്ച തിസാര പെരേര ഉജ്ജ്വല പ്രകടനം പുറത്തെടുത്തത്. സിക്സർ പ്രകടനത്തിനൊപ്പം തകർപ്പൻ അർദ്ധ സെഞ്ച്വറിയും താരം നേടി. ഇതോടെ സീനിയർ ക്രിക്കറ്റിൽ ഈ നേട്ടം കരസ്ഥമാക്കുന്ന ഒമ്പതാമത്തെ ആളായി മാറി തിസാര പെരേര.
പാര്‍ട് ടൈം ഓഫ് സ്പിന്നര്‍ ദില്‍ഹാന്‍ കൂറായ് എറിഞ്ഞ 42-ാം ഓവറിലാണ് പെരേര ആറുസിക്‌സുകള്‍ പായിച്ചത്. 13 പന്തുകളില്‍ നിന്നും അര്‍ധശതകം നേടിയ താരം ശ്രീലങ്ക ലിസ്റ്റ് എ ക്രിക്കറ്റിലെ ഏറ്റവും വേഗതയേറിയ രണ്ടാമത്തെ അര്‍ധസെഞ്ചുറി പൂര്‍ത്തിയാക്കി. 2005-ല്‍ 12 പന്തുകളില്‍ നിന്നും അര്‍ധസെഞ്ചുറി നേടിയ ഓള്‍റൗണ്ടര്‍ കൗശല്യ വീരരത്‌നെയുടെ പേരിലാണ് ഏറ്റവും വേഗതയേറിയ ശ്രീലങ്കക്കാരന്റെ അര്‍ധസെഞ്ചുറി.
ശ്രീലങ്കയിൽ നടക്കുന്ന ഒരു ലിസ്റ്റ് എ ക്രിക്കറ്റ് മത്സരമാണ് മേജർ ക്ലബ്സ് ലിമിറ്റഡ് ഓവർ ടൂർണമെന്റ്. 2021 മാർച്ച് 24 മുതൽ ഏപ്രിൽ 11 വരെ 26 ടീമുകൾ മത്സരത്തിൽ പങ്കെടുക്കും. ചിലാവ് മരിയൻസ് ക്രിക്കറ്റ് ക്ലബ്ബാണ് നിലവിലെ ചാമ്പ്യൻമാർ. ഇന്നലെ പനഗോഡയിലെ ആർമി ഗ്രൗണ്ടിൽ നടന്ന മത്സരത്തിലാണ് തിസാര പെരേര റെക്കോർഡ് പ്രകടനം കാഴ്ച വെച്ചത്. ബ്ളൂമ്ഫീൽഡ് ക്രിക്കറ്റ് ആൻഡ് അത്‌ലറ്റിക് ക്ലബ്ബിന് എതിരെയാണ് താരം റെക്കോർഡ് കരസ്ഥമാക്കിയത്.
ശ്രീലങ്കൻ ടീമിന്റെ മിന്നും താരമാണ് തിസാര പെരേര. ആറ് ടെസ്റ്റുകളും, 166 ഏകദിനങ്ങളും, 84 ടി20കളും താരം ശ്രീലങ്കയ്ക്ക് വേണ്ടി കളിച്ചിട്ടുണ്ട്. യഥാക്രമം 203, 2338, 1204 റൺസുകളും പെരേര സ്വന്തം പേരിലാക്കിയിട്ടുണ്ട്. ഒരു സെഞ്ച്വറിയും 14 അർദ്ധ സെഞ്ച്വറികളും ഇദ്ദേഹം അന്താരാഷ്ട്ര ക്രിക്കറ്റിൽ നേടിയിട്ടുണ്ട്. ബൗളിങ്ങിലും ശ്രീലങ്കയുടെ ശ്രദ്ധേയ താരമാണ് പെരേര. ടെസ്റ്റിൽ 11ഉം,
ഒരോവറിൽ ആറ് സിക്‌സുകൾ പായിക്കുന്ന ലോകത്തിലെ ഒൻപതാം താരമാണ് പെരേര. ഗാരിഫീൽഡ് സോബേഴ്‌സ്, രവിശാസ്ത്രി, ഹർഷെൽ ഗിബ്‌സ്, യുവരാജ് സിങ്, റോസ് വൈറ്റ്‌ലി, ഹസ്രത്തുള്ള സസായ്, ലിയോ കാർട്ടർ, കെയ്റോൺ പൊള്ളാർഡ് എന്നിവരാണ് നേട്ടം മുൻപ് കരസ്ഥമാക്കിയവർ.