മുൻ ഇന്ത്യൻ ക്രിക്കറ്റ് താരം യുസഫ് പത്താന് കോവിഡ് സ്ഥിരീകരിച്ചു .സച്ചിൻ ടെണ്ടുൽക്കർക്ക് കഴിഞ്ഞ ദിവസം കോവിഡ് സ്ഥിരീകരിച്ചിരുന്നു .ഇതിനു പിന്നാലെയാണ് പത്താനും കോവിഡ് സ്ഥിരീകരിച്ചത് .ഇരുവരും അടുത്തിടെ ഇന്ത്യ ലെജന്ഡ്സിനു വേണ്ടി കളിച്ചിരുന്നു .
‘ നേരിയ രോഗലക്ഷണങ്ങളോട് എനിക്ക് കോവിഡ് സ്ഥിരീകരിച്ചിരിക്കുന്നു .രോഗബാധയ്ക്ക് പിന്നാലെ ഞാൻ സ്വയം ക്വാറന്റീനിലായി .ഞാനുമായി ബന്ധപ്പെട്ട എല്ലാവരും ടെസ്റ്റ് ചെയ്യണം ‘ അദ്ദേഹം ട്വിറ്ററിൽ കുറിച്ചു .